വാഹനാപകടം; ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു
കാഞ്ഞങ്ങാട്: ലോറിയും ഇലക്ട്രിക് ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. കാഞ്ഞങ്ങാട് ബല്ലാക്കടപ്പുറം സ്വദേശി സി.എച്ച്. മുഹമ്മദ് കുഞ്ഞി (62)യാണ് ഇന്ന് രാവിലെ മംഗലാപുരം ആശുപത്രിയിൽ വെച്ച് മരിച്ചത്.
കഴിഞ്ഞ ആഴ്ച പുല്ലൂർ ദേശീയപാതയിൽ വെച്ചാണ് അപകടം നടന്നത്. മുഹമ്മദ് കുഞ്ഞി ഓടിച്ച ഇലക്ട്രിക് ഓട്ടോയും കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന മിനിലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സ തുടരുന്നതിനിടെ ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു.
What's Your Reaction?