ബല്ലാ കടപ്പുറം ഖിള്ര്‍ ജുമാ മസ്ജിദിന്റെ കട്ടില വെക്കൽ കർമം നടന്നു
ബല്ലാ കടപ്പുറം: പുതുക്കിപ്പണിയുന്ന ബല്ലാ കടപ്പുറം ഖിള്ര്‍ ജുമാ മസ്ജിദിന്റെ കട്ടില വെക്കൽ കർമം ബല്ലാ കടപ്പുറം ചീഫ് ഇമാം ഉസ്താദ് സയ്യിദ് ഉവൈസ് ബാഖവി നിർവഹിച്ചു.
ജമാഅത്ത് പ്രസിഡന്റ് എം. കെ. അബൂബക്കർ ഹാജി, സെക്രട്ടറി എം. കെ. അബ്ദുല്ല, ട്രഷറർ സി. എച്ച്. ഹമീദ് ഹാജി, വൈസ് പ്രസിഡന്റുമാരായ സി. എച്ച്. മൊയ്തീൻ കുഞ്ഞി, എം. എ. നാസർ, എം. പി. റാഷിദ്, ജോയിന്റ് സെക്രട്ടറിമാരായ സി. എച്ച്. യൂനുസ്, യു. കെ. കുഞ്ഞാമദ്, പി. അബ്ദുൽ സലാം എന്നിവരും ജമാഅത്ത് എക്സിക്യൂട്ടീവ് അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.
ജി.സി.സി, നോൺ ജി.സി.സി കമ്മിറ്റി ഭാരവാഹികൾ, കൗൺസിലർമാരായ എം. പി. ജാഫർ, സി. കെ. റഹ്മത്തുള്ള, സ്കൂൾ മാനേജർ സി. കെ. സലാം എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
മഹല്ലിലെ നിരവധി വിശ്വാസികളും ചടങ്ങിൽ സംബന്ധിച്ചു. ചടങ്ങിൽ പങ്കെടുത്ത മുഴുവൻ മഹല്ല് നിവാസികൾക്കും ജമാഅത്ത് കമ്മിറ്റി നന്ദി അറിയിച്ചു.
What's Your Reaction?