വിദ്യാഭ്യാസ അഴിമതിക്കും തൊഴിൽ നിഷേധത്തിനുമെതിരെ ഡിവൈഎഫ്ഐ; ചിറപ്പുറത്ത് യംഗ് ഇന്ത്യ
നീലേശ്വരം: “ഉണരണം ഇന്ത്യ, പൊരുതണം യുവത” എന്ന മുദ്രാവാക്യമുയർത്തി വിദ്യാഭ്യാസ അഴിമതിക്കും തൊഴിൽ നിഷേധത്തിനുമെതിരെ പകരം ചോദിക്കുക എന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റി. സംഘടിപ്പിച്ച യംഗ് ഇന്ത്യ പരിപാടി ചിറപ്പുറത്ത് നടന്നു.
ശനിയാഴ്ച വൈകുന്നേരം ചിറപ്പുറം ആലിൻകീഴിൽ നടന്ന പൊതുയോഗം ഡിവൈഎഫ്ഐ മുൻ അഖിലേന്ത്യാ പ്രസിഡൻറ് എൻ. എൻ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി സനുമോഹൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പ്രസിഡൻറ് പി. അഖിലേഷ് അധ്യക്ഷത വഹിച്ചു.
എം. രാജൻ, പി. കരുണാകരൻ, മുഹമ്മദ് റാഫി, എ. അഭിജിത്, അമൃത സുരേഷ്, ജിതേഷ് വി., നിധീഷ് കെ.പി., സച്ചിൻ ഒ.എം., ധനേഷ്, അഗജ എന്നിവർ സംസാരിച്ചു.
ചിറപ്പുറം കേന്ദ്രീകരിച്ച് വിവിധ മേഖലാ കമ്മിറ്റികളുടെ ബാനറുകൾക്ക് കീഴിൽ നൂറുകണക്കിന് യുവജനങ്ങൾ അണിനിരന്ന പ്രകടനവും നടന്നു. തുടർന്ന് ആലിൻകീഴിൽ പൊതുയോഗം സംഘടിപ്പിച്ചു.
What's Your Reaction?