വിദ്യാർത്ഥികൾക്ക് അനുമോദനം; മഴക്കാലരോഗ പ്രതിരോധ സെമിനാറും നേത്രപരിശോധന ക്യാമ്പും നടത്തി

Jun 23, 2026 - 21:45
 0
വിദ്യാർത്ഥികൾക്ക് അനുമോദനം; മഴക്കാലരോഗ പ്രതിരോധ സെമിനാറും നേത്രപരിശോധന ക്യാമ്പും നടത്തി

ഇരിയ: പാറപ്പെരുതടിയിലെ വർണ്ണം ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും മഴക്കാലരോഗ പ്രതിരോധ ബോധവൽക്കരണ സെമിനാറും സൗജന്യ നേത്രപരിശോധന ക്യാമ്പും സംഘടിപ്പിച്ചു.

ക്ലബ്ബ് പ്രസിഡന്റ് രാജേഷ് ഇരിയ അധ്യക്ഷനായ ചടങ്ങ് കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിജയികളായ വിദ്യാർത്ഥികളെ അദ്ദേഹം അനുമോദിച്ചു. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ നേട്ടങ്ങൾ സമൂഹത്തിനാകെ അഭിമാനകരമാണെന്നും അവരെ പ്രോത്സാഹിപ്പിക്കുന്നത് എല്ലാവരുടെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയുടെ ഭാഗമായി എണ്ണപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അജിത്ത് മഴക്കാലരോഗങ്ങളും അവയുടെ പ്രതിരോധ മാർഗങ്ങളും സംബന്ധിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി. അഹല്യ നേത്രരോഗാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധന ക്യാമ്പും സംഘടിപ്പിച്ചു. നിരവധി പേർ ക്യാമ്പിൽ പങ്കെടുത്ത് പരിശോധനാ സേവനം പ്രയോജനപ്പെടുത്തി.

ക്ലബ്ബ് സെക്രട്ടറി സുദിനൻ പാറപ്പെരുതടി സ്വാഗതം പറഞ്ഞു. വനിതാ കമ്മിറ്റി പ്രസിഡന്റ് യു. ശ്യാമള, ക്ലബ്ബ് ഖജാൻജി നാരായണൻ കെ.കെ., വനിതാ കമ്മിറ്റി സെക്രട്ടറി രജനി കെ.വി. എന്നിവർ ആശംസകൾ നേർന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow