വിഷു വിപണിക്ക് പിന്നാല നഗര ശുചീകരണം; മാതൃകയായി ചെയർമാനും സംഘവും
കാഞ്ഞങ്ങാട്: വിഷു വിപണിയുടെ തിരക്കിനെ തുടർന്ന് നഗരത്തിൽ കെട്ടിക്കിടന്ന മാലിന്യങ്ങൾ നീക്കം ചെയ്ത് നഗരസഭാ ചെയർമാനും സംഘവും മാതൃകയായി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വിഷു തിരക്കിനെ തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കുന്നു കൂടിയ മാലിന്യങ്ങളാണ് രാത്രി തന്നെ ശുചീകരിച്ചത്.
നഗരസഭാ ചെയർമാൻ വി.വി. രമേശന്റെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്. ശുചീകരണ തൊഴിലാളികൾ, ഹരിത കർമ്മസേന അംഗങ്ങൾ, കൗൺസിലർമാർ എന്നിവരുടെ സഹകരണത്തോടെ പ്രവർത്തനം വേഗത്തിൽ പൂർത്തിയാക്കി.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മഹമൂദ് മുറിയനാവി, കൗൺസിലർമാരായ സന്തോഷ് കുശാൽനഗർ, എം. സേതു, എൻ. ഉണ്ണികൃഷ്ണൻ, കെ.വി. രതീഷ്, എച്ച്.ആർ. സുകന്യ, കെ. സജിത, പി.വി. മണി എന്നിവരും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. നഗരസഭയുടെ ആരോഗ്യ വിഭാഗം ജീവനക്കാരും ഹരിത കർമ്മസേനയും ചേർന്നാണ് പ്രവർത്തനം ഏകോപിപ്പിച്ചത്.
വിഷു ആഘോഷങ്ങളുടെ തിരക്കിനിടയിലും നഗരത്തെ വൃത്തിയായി നിലനിർത്താനുള്ള നഗരസഭയുടെ ഇടപെടൽ നാട്ടുകാരുടെ പ്രശംസ നേടി.
What's Your Reaction?