വെള്ളരിക്കുണ്ടിൽ ഓട്ടോ റിക്ഷയും, പോലീസ് ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു

Apr 30, 2026 - 19:29
Apr 30, 2026 - 20:06
 0
വെള്ളരിക്കുണ്ടിൽ ഓട്ടോ റിക്ഷയും, പോലീസ് ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു

വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് ഓട്ടോറിക്ഷയും പോലീസ് ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു. പുങ്ങൻചാൽ സ്വദേശി രാജു(33)വാണ് മരിച്ചത്. ഇന്ന് രാത്രി ഏഴരയോടെ വെള്ളരിക്കുണ്ട് ഗവ: ആശുപത്രിക്ക് സമീപമാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ഓട്ടോ റിക്ഷ പോലീസ് ജീപ്പിൽ ഇടിക്കുകയായിരുന്നവത്രെ. അപകടത്തിൽ പരിക്കേറ്റ വെള്ളരിക്കുണ്ട് സ്റ്റേഷനിലെ എസ് ഐ കൗസല്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യ: സരിത. മക്കൾ: സൗരവ് രാജു, സൗപർണിക രാജു.

What's Your Reaction?

like

dislike

love

funny

angry

sad

wow