വെള്ളൂട പൊങ്കാല മഹോത്സവത്തിന് ആഘോഷകമ്മിറ്റി രൂപീകരിച്ചു
മടിക്കൈ: വെള്ളൂട ശ്രീ ദുർഗ്ഗ ഭഗവതി ക്ഷേത്രത്തിൽ മാർച്ച് 2, 3 തീയ്യതികളിലായി നടക്കുന്ന പൊങ്കാല മഹോത്സവത്തിന് ആഘോഷക്കമ്മിറ്റി രൂപീകരിച്ചു. ക്ഷേത്രം തന്ത്രി പത്മനാഭ പട്ടേരി ഉദ്ഘാടനം ചെയ്തു. എം രാജൻ കാരക്കോട് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ടി വി ഭാസ്കരൻ, യു നാരായണൻ നായർ, പി കുഞ്ഞിരാമൻ, വേലായുധൻ കൊടവലം, പഞ്ചായത്ത് അംഗങ്ങളായ ശോഭ ഏച്ചിക്കാനം, കെ വി ബാലൻ, എം രാജൻ, ശ്രീജിത്ത് പറക്കളായി എന്നിവർ പ്രസംഗിച്ചു. ടി വി കുഞ്ഞി കണ്ണൻ സ്വാഗതവും, പ്രഭാകരൻ തോണിക്കല്ല് നന്ദിയും പറഞ്ഞു. ആഘോഷ കമ്മിറ്റി ജനറൽ മണികണ്ഠൻ, ജനറൽ കൺവീനർ സുഭാഷ് ചന്ദ്രൻ വെള്ളൂട, സതീശൻ ഗതിക്കുണ്ട്, സാമ്പത്തിക അധികാരി ഭാസ്കരൻ ചെമ്പിലോട്ട്, പബ്ലിസിറ്റി കൺവീനർ ദിലീപ് എന്നിവർ തിരഞ്ഞെടുത്തു. മാതൃസമിതി പ്രസിഡൻറായി അനിത കളത്തുങ്കൽ, സെക്രട്ടറി റീനി കുഞ്ഞി കണ്ണൻ, ട്രഷറർ കാർത്യായനി സജീവൻ എന്നിവരെയും തിരഞ്ഞെടുത്തു.
What's Your Reaction?