ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനം ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. 2 പേർക്ക് ഗുരുതരമായി പരുക്കേറ്റു.

Jan 7, 2026 - 08:27
 0
ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനം ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. 2 പേർക്ക് ഗുരുതരമായി പരുക്കേറ്റു.

ആലുവ: മൂവാറ്റുപുഴ എം സി റോഡിൽ ആന്ധ്രയിൽ നിന്നുള്ള ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനം ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. 2 പേർക്ക് ഗുരുതരമായി പരുക്കേറ്റു. എംസി റോഡിൽ തൃക്കളത്തൂർ കാവുംപടിയിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം. ആന്ധ്രയിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ ശേഷം ഇവിടെ നിന്ന് ടാക്സിയിൽ ശബരിമലയിൽ എത്തി ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു തീർഥാടകർ. 5 പേരാണ് കാറിൽ ഉണ്ടായിരുന്നത്. തൃക്കളത്തൂരിൽ കണ്ടെയ്നർ ലോറിയുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കണ്ടെയ്നർ ലോറി തല കീഴായി മറിഞ്ഞു. കാറിലുണ്ടായിരുന്നവരെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരാൾ മരിച്ചു. അതീവ ഗുരുതരമായി പരുക്കേറ്റ ഒരാളെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. മറ്റുള്ളവർ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow