ഷാർജയിൽ വാഹനാപകടത്തിൽ ബേക്കൽ സ്വദേശിക്ക് ദാരുണാന്ത്യം.

Apr 17, 2025 - 17:03
 0
ഷാർജയിൽ വാഹനാപകടത്തിൽ ബേക്കൽ സ്വദേശിക്ക് ദാരുണാന്ത്യം.

ഷാർജ: ഷാർജയിലുണ്ടായ വാഹനാപകടത്തിൽ കാസർഗോഡ് ബേക്കൽ സ്വദേശിക്ക് ദാരുണാന്ത്യം. ബേക്കൽ മീത്തൽ മൗവ്വൽ സ്വദേശിയും, ഷാർജ ദൈദ് റോഡ് ഒമ്പതാം നമ്പർ പാലത്തിനടുത്തെ സൂപ്പർ മാർക്കറ്റ് ഉടമയുമായ ഇബ്രാഹി(50)മാണ് മരിച്ചത്. സൂപ്പർ മാർക്കറ്റിന്റെ എതിർ വശത്തുള്ള ഇലക്ട്രിക്സിറ്റി ഓഫീസിൽ വൈദ്യുതി ബിൽ അടയ്ക്കാൻ റോഡ് മുറിച്ചു കടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ ഇബ്രാഹിം സംഭവ സ്ഥലത്തു തന്നെ മരിച്ചു.35 വർഷമായി ഷാർജയിൽ സൂപ്പർ മാർക്കറ്റ് നടത്തിവരികയായിരുന്നു. മീത്തൽ മൗവ്വലിലെ പൗര പ്രമുഖനായിരുന്ന പരേതനായ മുക്രി മൊയ്തുവാണ് പിതാവ്. മാതാവ് ആയിഷ. ബേക്കൽ മൗവ്വലിലെ ആബിദയാണ് ഭാര്യ. മക്കൾ ഇർഫാൻ,ഇഫ്ര, അസീം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow