ഷാർജയിൽ സ്കൂൾ ബസ്സുകൾ കൂട്ടിയിടിച്ച് അധ്യാപിക ഉൾപ്പെടെ 14 കുട്ടികൾക്ക് പരിക്കേറ്റു.
ഷാർജ: തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഷാർജയിലെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ രണ്ട് സ്കൂൾ ബസുകൾ കൂട്ടിയിടിച്ചുണ്ടായഅപകടത്തിൽ പതിമൂന്ന് കുട്ടികളും ഒരു അധ്യാപികയും ഉൾപ്പെടെ 14 പേർക്ക് പരിക്കേറ്റു. പതിമൂന്ന് വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളാണ് അപകടത്തിൽ പെട്ടത്. സംഭവ സ്ഥലത്തെത്തിയ നാഷണൽ ആംബുലസ് സംഘം പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
What's Your Reaction?