സംസ്ഥാന ഇന്റർ ഐ ടി ഐ യൂണിയൻ കലോത്സവത്തിന്റെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു

Jun 5, 2026 - 17:37
 0
സംസ്ഥാന ഇന്റർ ഐ ടി ഐ യൂണിയൻ കലോത്സവത്തിന്റെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു

നീലേശ്വരം: ഈ മാസം 25,26,27 തീയതികളിൽ ബങ്കളം കക്കാട്ട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന സംസ്ഥാന ഇന്റർ ഐ ടി ഐ യൂണിയൻ കലോത്സവത്തിന്റെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. നീലേശ്വരം പ്രസ് ഫോറത്തിൽ മീഡിയ കമ്മറ്റി ചെയർമാൻ സേതു ബങ്കളത്തിന്റെ അധ്യക്ഷതയിൽ നീലേശ്വരം നഗരസഭാ ചെയർമാൻ പി പി മുഹമ്മദ് റാഫി ഉദ്ഘാടന കർമ്മം നിർവഹിച്ചു.

സംഘാടകസമിതി വർക്കിംഗ് ചെയർമാൻ വി പ്രകാശൻ , കണ്ണൂർ യൂണിവേഴ്സിറ്റി മുൻ പരീക്ഷ കൺട്രോളർ പ്രൊഫ.കെ പി ജയരാജൻ, രജിസ്ട്രേഷൻ കമ്മിറ്റി കൺവീനർ എം എം അനുരാജ്, കെ പി വൈഷ്ണവ് , അനന്തു മോഹൻ എന്നിവർ സംസാരിച്ചു. ഇന്റർ ഐടിഐ യൂണിയൻ ചെയർമാൻ പി അഭിചന്ത് സ്വാഗതവും സംഘാടകസമിതി ജനറൽ കൺവീനർ കെ അനുരാഗ് നന്ദിയും പറഞ്ഞു. ഐടിഐ വിദ്യാർത്ഥികൾ തന്നെയാണ് വെബ്സൈറ്റ് രൂപകൽപ്പന ചെയ്തത് എന്ന പ്രത്യേകതയുണ്ട്.

https://keralaitikalotsavam.in

What's Your Reaction?

like

dislike

love

funny

angry

sad

wow