പയസ്വിനി പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കാസർകോട്: കുണ്ടംകുഴി പാണ്ടിക്കണ്ടത്ത് പയസ്വിനി പുഴയിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മുന്നാട് മണ്ണെടുക്കത്തെ അർജുൻ മാധവൻ (24) ആണ് മരിച്ചത്.
ഇന്ന് രാത്രി ഏഴരയോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. യുവാവിനെ കാണാതായ സ്ഥലത്തുനിന്ന് ഏകദേശം 100 മീറ്റർ താഴെ ചെളിക്കണ്ട് എന്ന സ്ഥലത്തുനിന്നാണ് മൃതദേഹം ലഭിച്ചത്.
സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കാനെത്തിയ അർജുനെ ഇന്നലെ ഉച്ചയോടെയാണ് കാണാതായത്. വിവരമറിഞ്ഞ് ആദൂർ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു.
What's Your Reaction?