സംസ്ഥാന ചലചിത്ര അവാർഡ്; മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ.
തൃശ്ശൂർ: 55-മത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മമ്മൂട്ടിയാണ് മികച്ച നടൻ. ബ്രഹ്മയുഗം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം. ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിലെ അഭിനയത്തിന് ഷംല ഹംസ മികച്ച നടിക്കുള്ള പുരസ്‌കാരം നേടി. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. പ്രകാശ് രാജ് അധ്യക്ഷനായ ജൂറി ആണ് അവാർഡുകൾ നിശ്ചയിച്ചത്.
What's Your Reaction?