സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ; തിളങ്ങി നിന്ന് മഞ്ഞുമ്മൽ ബോയ്സ്.

Nov 3, 2025 - 09:57
 0
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ; തിളങ്ങി നിന്ന് മഞ്ഞുമ്മൽ ബോയ്സ്.

തൃശ്ശൂർ: 2024 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളിൽ ‘മഞ്ഞുമ്മൽ ബോയ്സ്’ തിളങ്ങി. മികച്ച ചിത്രം, സംവിധായകൻ, തിരക്കഥ തുടങ്ങി ഏഴ് വിഭാഗങ്ങളിലാണ് ഈ ചിത്രം അവാർഡുകൾ സ്വന്തമാക്കിയത്. മികച്ച നടൻ  മമ്മൂട്ടിയാണ് — ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ ശക്തമായ പ്രകടനമാണ് പുരസ്കാരത്തിന് അർഹമാക്കിയത്. മികച്ച നടിയായി ‘ഫെമിനിച്ചി ഫാത്തിമ’യിലെ ഫാത്തിമയായി പ്രേക്ഷകമനസിൽ ഇടം നേടിയ ഷംല ഹംസയെ തെരഞ്ഞെടുത്തു. ‘ബൊഗെയ്ൻ വില്ല’യിലെ അഭിനയത്തിന് ജ്യോതിർമയിക്ക് പ്രത്യേക പരാമർശം ലഭിച്ചു. വേടനാണ് മികച്ച ഗാനരചയിതാവ്. ഹരിശങ്കർ മികച്ച പിന്നണി ഗായകനും സെബ ടോമി മികച്ച പിന്നണി ഗായികയുമായാണ് തിരഞ്ഞെടുത്തത്. തൃശൂർ രാമനിലയത്തിൽ സാംസ്‌കാരികമന്ത്രി സജി ചെറിയാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ജൂറി അധ്യക്ഷൻ പ്രകാശ് രാജ്, ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.  പ്രാഥമിക ജൂറി വിലയിരുത്തിയ 38 ചിത്രങ്ങളാണ് അന്തിമ ജൂറിയുടെ പരിഗണനയിൽ വന്നത്. നടൻ പ്രകാശ് രാജ് അധ്യക്ഷനായ ജൂറിയുടെ സ്ക്രീനിംഗ് രണ്ട് ദിവസം മുമ്പ് പൂർത്തിയായി.

പുരസ്കാരങ്ങൾ ഇങ്ങനെ:

മികച്ച നടൻ - മമ്മൂട്ടി (ഭ്രമയുഗം)

മികച്ച നടി - ഷംല ഹംസ (ഫെമിനിച്ചി ഫാത്തിമ)

മികച്ച നടിക്കുള്ള പ്രത്യേക പരാമർശം -ജ്യോതിർമയി (ബൊഗെയ്ൻവില്ല), ദർശനാ രാജേന്ദ്രൻ (പാരഡൈസ്)

അഭിനയത്തിനുള്ള പ്രത്യേക പരാമർശം -ടൊവിനോ തോമസ് (ARM), ആസിഫ് അലി (കിഷ്കിന്ധാ കാണ്ഡം)

മികച്ച സിനിമയ്ക്കുള്ള പ്രത്യേക ജൂറി അവാർഡ് - പാരഡൈസ് (പ്രസന്ന വിതനഗേ)

സ്ത്രീ-ട്രാൻസ്ജെൻഡർ - പായൽ കപാഡിയ -പ്രഭയായ് നിനച്ചതെല്ലാം

വിഷ്വൽ എഫക്റ്റ് - ARM

നവാഗത സംവിധായകൻ -ഫാസിൽ മുഹമ്മദ് -ഫെമിനിച്ചി ഫാത്തിമ

ജനപ്രിയചിത്രം -പ്രേമലു

നൃത്തസംവിധാനം -ഉമേഷ്, ബൊഗേയ്ൻവില്ല

ബ്ബിങ് ആർട്ടിസ്റ്റ് -പെൺ -സയനോര-ബറോസ്

ആൺ -രാജേഷ് ഗോപി -ബറോസ്

വസ്ത്രാലങ്കാരം- സമീറ സനീഷ് -രേഖാചിത്രം, ബൊഗെയ്ൻവില്ല

മേക്കപ്പ് -റോണക്സ് സേവ്യർ - ഭ്രമയുഗം, ബൊഗെയ്ൻവില്ല

ശബ്ദരൂപകല്പന - ഷിജിൻ മെൽവിൻ, അഭിഷേക് -മഞ്ഞുമ്മൽ ബോയ്സ്

സിങ്ക് സൗണ്ട് -അജയൻ അടാട്ട് -പണി

കലാസംവിധാനം-അജയൻ ചാലിശ്ശേരി -മഞ്ഞുമ്മൽ ബോയ്സ്

എഡിറ്റിംഗ് -സൂരജ് -കിഷ്കിന്ധാകാണ്ഡം

മികച്ച പിന്നണി ഗായിക- സെബ ടോമി (ചിത്രം: അം അഃ)

മികച്ച പിന്നണി ഗായകൻ- കെ.എസ്. ഹരിശങ്കർ ( ഗാനം: കിളിയേ, ചിത്രം: എആർഎം)

മികച്ച സംഗീത സംവിധായകൻ(പശ്ചാത്തലസംഗീതം)- ക്രിസ്റ്റോ ക്സേവ്യർ ( ചിത്രം: ഭ്രമയുഗം)

മികച്ച സംഗീത സംവിധായകൻ- സുഷിൻ ശ്യാം (ചിത്രം: ബോഗേയ്ൻവില്ല)

മികച്ച ഗാനരചയിതാവ്- വേടൻ (ഗാനം:കുതന്ത്രം, ചിത്രം: മഞ്ഞുമ്മൽ ബോയ്സ്)

മികച്ച തിരക്കഥ(അഡാപ്റ്റേഷൻ)- 1. ലാജോ ജോസ് 2. അമൽ നീരദ് (ചിത്രം: ബോഗേയ്ൻവില്ല)

മികച്ച തിരക്കഥാകൃത്ത്- ചിദംബരം (ചിത്രം: മഞ്ഞുമ്മൽ ബോയ്സ്)

മികച്ച ഛായാഗ്രാഹകൻ- ഷൈജു ഖാലിദ് (ചിത്രം: മഞ്ഞുമ്മൽ ബോയ്സ്)

മികച്ച കഥാകൃത്ത്- പ്രസന്ന വിത്താനഗെ (ചിത്രം: പാരഡൈസ്)

What's Your Reaction?

like

dislike

love

funny

angry

sad

wow