സംസ്ഥാന യോഗ സ്പോർട്സ് ചാമ്പ്യൻഷിപ്പിന് പിലിക്കോട് തുടക്കം
പിലിക്കോട്: യോഗ അസോസിയേഷൻ ഓഫ് കേരളയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 11-ാമത് സംസ്ഥാന യോഗ സ്പോർട്സ് ചാമ്പ്യൻഷിപ്പിന് കാലിക്കടവ് കരക്കക്കാവ് ഓഡിറ്റോറിയത്തിൽ തുടക്കമായി. തൃക്കരിപ്പൂർ നിയോജക മണ്ഡലം എം.എൽ.എ. സന്ദീപ് വാര്യർ ഉദ്ഘാടനം ചെയ്തു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം. മീനാകുമാരി ടീച്ചർ അധ്യക്ഷത വഹിച്ചു.
യോഗ അസോസിയേഷൻ ഓഫ് കേരള സംസ്ഥാന പ്രസിഡന്റ് അഡ്വ. ബി. ബാലചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. പിലിക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വി. ചന്ദ്രമതി, സംസ്ഥാന സെക്രട്ടറി ഡോ. കെ. രാജഗോപാലൻ, അഖിലേന്ത്യാ യോഗ ഫെഡറേഷൻ സെക്രട്ടറി സജ്ജീവ് കുമാർ, സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രതിനിധി പി.പി. അശോകൻ മാസ്റ്റർ, പിലിക്കോട് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അരവിന്ദൻ പി., ജില്ലാ പ്രസിഡന്റ് എം.വി. നാരായണൻ എന്നിവർ സംസാരിച്ചു.
വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി. കുഞ്ഞിക്കണ്ണൻ, രവീന്ദ്രൻ മാണിയാട്ട്, ഗോവിന്ദൻ പി.വി., രാജു കെ., മനോഹരൻ എം.പി., സുലൈമാൻ എം.ടി.പി., അഡ്വ. പി.എം. പ്രകാശൻ, എം.വി. നാരായണൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
സംഘാടക സമിതി ജനറൽ കൺവീനർ കെ.വി. ഗണേഷ് സ്വാഗതവും ജില്ലാ സെക്രട്ടറി കെ.പി. പ്രദീപ് കുമാർ നന്ദിയും രേഖപ്പെടുത്തി.
ഉദ്ഘാടനച്ചടങ്ങിന് ശേഷം കൊല്ലം ജില്ലയിലെ ആഗ്നയ എസ്.എസ്. നായരും ഹർഷിത എസ്.എസ്. നായരും പ്രദർശന യോഗ ഡാൻസ് അവതരിപ്പിച്ചു.
14 ജില്ലകളിൽ നിന്നായി 800 മത്സരാർഥികൾ പങ്കെടുക്കുന്ന നാല് ദിവസത്തെ ചാമ്പ്യൻഷിപ്പ് ആഗസ്റ്റ് 3-ന് സമാപിക്കും.
What's Your Reaction?