സമസ്ത സെന്റിനറി പ്രമേയ സമ്മേളനം ഇന്ന് കാഞ്ഞങ്ങാട്; പത്തപ്പിരിയം പ്രഭാഷണം നടത്തും
കാഞ്ഞങ്ങാട്: സമസ്ത സെന്റിനറി യുടെ ഭാഗമായി കേരളത്തിലെ മുഴുവൻ സോണുകളിലും നടന്നു വരുന്ന പ്രമേയ സമ്മേളനം ഇന്ന് കാഞ്ഞങ്ങാട് നടക്കും
ഉച്ചക്ക് 2 മണിക്ക് പുതിയകോട്ട മഖാം സിയാറത്തോടെ ആരംഭിക്കുന്ന സമ്മേളനം മുൻസിപ്പൽ ടൗണ്‍ ഹാളിൽ പി എസ് ആറ്റക്കോയ തങ്ങൾ പഞ്ചിക്കൽ ഉദ്ഘാടനം ചെയ്യും
എസ് എം എ സംസ്ഥാന വൈസ് പ്രസിഡന്റും പ്രമുഖ പ്രഭാഷകനുമായ അബ്ദുൽ റഷീദ്സഖാഫി പത്തപ്പിരിയം പ്രമേയ പ്രഭാഷണം നടത്തും
സമസ്ത ജില്ലാ സെക്രട്ടറി കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി ആമുഖ പ്രഭാഷണം നടത്തും.
What's Your Reaction?