സല്യൂട്ട് ടു ഇന്ത്യന്‍ ഫോഴ്‌സ് ഗാലന്റ് വാരിയര്‍ പുരസ്‌കാരം കേരള പോലീസിലെ ഖലീഫ ഉദിനൂരിന്

May 12, 2026 - 10:22
 0
സല്യൂട്ട് ടു ഇന്ത്യന്‍ ഫോഴ്‌സ് ഗാലന്റ് വാരിയര്‍ പുരസ്‌കാരം കേരള പോലീസിലെ ഖലീഫ ഉദിനൂരിന്

ഉദിനൂർ: ഇന്ത്യയിലെ യൂണിഫോം ഫോഴ്‌സ് വിഭാഗത്തില്‍, യുദ്ധത്തില്‍ പങ്കെടുത്തവര്‍ക്കും പ്രതിഫലമില്ലാതെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സേവകര്‍ക്കും നല്‍കിവരുന്ന സല്യൂട്ട് ടു ഇന്ത്യന്‍ ഫോഴ്‌സ് ഗാലന്റ് വാരിയര്‍ പുരസ്‌കാരം കേരള പോലീസിലെ ഖലീഫ ഉദിനൂരിന്.

2025-26 വര്‍ഷത്തില്‍ നടത്തിയ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് അവാര്‍ഡ് നല്‍കുന്നത്. കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മേഗ്വാള്‍ മേയ് 14 ന് ഡല്‍ഹിയില്‍ വച്ച് അവാര്‍ഡ് സമ്മാനിക്കും.

പാവപ്പെട്ട കിഡ്‌നി-ലിവര്‍-കാന്‍സര്‍-എസ് എം എ രോഗികള്‍ക്ക് ചികിത്സ ചിലവിനുളള തുക സമാഹരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും ആശുപത്രി സേവനങ്ങള്‍ നല്‍കിയതിനുമാണ് പുരസ്‌കാരം. നിരവധി പുരസ്‌കാരങ്ങള്‍ ഖലീഫയ്ക്ക് ഇതിനകം ലഭിച്ചിട്ടുണ്ട്. കുമ്പള കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow