സിനിമ നിർമ്മാതാവ് ദുബായിൽ മരിച്ച നിലയിൽ.
ദുബായ്: തെലുങ്ക് സിനിമ നിർമാതാവും, സംരംഭകനുമായ കേദാർ സെലഗാം ഷെട്ടി(42) യെ ദുബായിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചക്ക് ശേഷം ജുമൈറ ലേക്ക് ടവേർസിലെ താമസ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയതെന്ന് തെലങ്കാന ഗൾഫ് എൻ ആർ ഐ സെൽ കൺവീനർ എസ് വി റെഡ്ഡി അറിയിച്ചു. അടുത്തിടെയാണ് കേദാർ ഷെട്ടി ദുബായിൽ ബിസിനസ് ആരംഭിച്ചത്. റിയൽ എസ്റ്റേറ്റ് രംഗത്ത് സജീവമായിരുന്നു ഇദ്ദേഹം. മകളോടൊപ്പമായിരുന്നു താമസം. തെലുങ്ക് സൂപ്പർതാരങ്ങളായ അല്ലു അർജുൻ, വിജയ് ദേവരകൊണ്ട എന്നിവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന കേദാർ, ആനന്ദ് തേവരക്കൊണ്ടയുടെ ഗം ഗം ഗണേശ ഉൾപ്പെടെ നിരവധി തെലുങ്ക് സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. മരണകാരണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല.
What's Your Reaction?