സിപിഐഎം ബല്ല ലോക്കൽ കമ്മിറ്റി സി ജാനകിക്കുട്ടി അനുസ്മരണം നടത്തി
കാഞ്ഞങ്ങാട്: വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്ഥാനത്തിലൂടെ പൊതുപ്രവർത്തനത്തിൽ എത്തുകയും, സിപിഐഎം ഏരിയ ബല്ല ലോക്കൽ കമ്മിറ്റി അംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ കാഞ്ഞങ്ങാട് പ്രസിഡണ്ട്, ജില്ലാ കമ്മിറ്റി അംഗം, കാഞ്ഞങ്ങാട് നഗരസഭ വികസന സ്ഥിരം സമിതി അധ്യക്ഷ തുടങ്ങി നിരവധി മേഖലകളിൽ പ്രവർത്തിച്ചു അസുഖത്തെ തുടർന്ന് അകാലത്തിൽ അന്തരിച്ച നാട്ടിലെ മുഴുവൻ ആളുകൾക്കും പ്രിയപ്പെട്ട പൊതുപ്രവർത്തകയായിരുന്ന സി ജാനകിക്കുട്ടിയുടെ നാലാം ചരമ അനുസ്മരണ ദിനം സിപിഐഎം ബല്ലാ ലോക്കൽ കമ്മിറ്റി വിവിധ പരിപാടികളോടെ നടത്തി. ചെമ്മട്ടംവയലിൽ നടന്ന അനുസ്മരണ പൊതുയോഗം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയും സിപിഐഎം ജില്ലാ കമ്മിറ്റി അംഗവുമായ രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം കെ വി രാഘവൻ അധ്യക്ഷനായി. പി അപ്പുക്കുട്ടൻ, കെ വി സുജാത ടീച്ചർ, എം സേതു, കെ വി സുശീല, കെ ഇന്ദിര, കെ വി രതീഷ് തുടങ്ങിയവർ സംസാരിച്ചു. ബല്ലാ ലോക്കൽ സെക്രട്ടറി എൻ ഗോപി സ്വാഗതം പറഞ്ഞു.
What's Your Reaction?