സ്കൂട്ടറിൽ കടത്തുകയായിരുന്ന 19.340 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയിൽ
കുമ്പള: സ്കൂട്ടറിൽ കടത്തുകയായിരുന്ന 19.340 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയിൽ. ദക്ഷിണ കർണാടക പെരുമണ്ണൂർ പല്ല കല്ലാപ്പൂവിലെ എസ്.എം. മൻസിൽ സയ്യിദ് അഫ്രീദി (28) യെയാണ് കുമ്പള പൊലീസ് ഇൻസ്പെക്ടർ ബൈജു കെ ജോസിന്റെയും എസ്.ഐ സി. സനിത്തിന്റെയും നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാത്രി 12 മണിയോടെ ഷിറിയ മുട്ടത്ത് വെച്ചാണ് അറസ്റ്റ്. പതിവ് പട്രോളിംഗിനിടെ മുട്ടം സർവീസ് റോഡിൽ സംശയാസ്പദമായി കണ്ട കർണാടക രജിസ്ട്രേഷനിലുള്ള സ്കൂട്ടർ പൊലീസ് തടഞ്ഞ് പരിശോധന നടത്തിയപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.
ഓപ്പറേഷനിൽ എ.എസ്.ഐമാരായ സുധീഷ്, അതുൽ റാം, സിവിൽ പൊലീസ് ഓഫീസർമാരായ സജീഷ്, മഹേഷ് എന്നിവരും പങ്കെടുത്തു.
What's Your Reaction?