സ്നേഹം പാലിയേറ്റീവ് പ്രവർത്തക കൺവെൻഷൻ 12-ന്
അമ്പലത്തറ: സ്നേഹം പാലിയേറ്റീവ് കെയർ സെന്ററിന്റെ പ്രവർത്തക കൺവെൻഷൻ ജൂലൈ 12-ന് ഞായറാഴ്ച വൈകിട്ട് 3 മണിക്ക് അമ്പലത്തറ സ്നേഹവീട്ടിൽ നടക്കും. മുതിർന്ന മാധ്യമ പ്രവർത്തകൻ ഇ. വി. ജയകൃഷ്ണൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.
പാലിയേറ്റീവ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനുമായാണ് കൺവെൻഷൻ സംഘടിപ്പിക്കുന്നത്. എല്ലാ പ്രവർത്തകരും പങ്കെടുക്കുകയും കൺവെൻഷൻ വിജയിപ്പിക്കാൻ സഹകരിക്കണമെന്നും സംഘാടകർ അഭ്യർഥിച്ചു.
What's Your Reaction?