സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനം ഉടൻ
റിയാദ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സൗദി അറേബ്യയിലെ റിയാദിൽ ജയിലിൽ കഴിയുന്ന മലയാളി അബ്ദുൽ റഹീമിന്റെ മോചനം ഉടൻ. നടപടിക്രമങ്ങൾ പൂർത്തിയായാൽ മെയ് 19ന് മോചനമെന്ന് ആക്ഷൻ കൗൺസിൽ അറിയിച്ചു. 19ന് ശിക്ഷാ കാലാവധി അവസാനിക്കും. 20ന് റഹീം നാട്ടിലെത്തുമെന്നാണ് ആക്ഷൻ കൗൺസിൽ പ്രതീക്ഷിക്കുന്നത്.
സൗദി ബാലനെ കൊലപ്പെടുത്തി എന്ന കേസിലാണ് അബ്ദുറഹീം അറസ്റ്റിലായത്. 2006 നവംബറിലാണ് സൗദി ബാലൻ അനസ് അൽ ഫായിസിന്റെ കൊലപാതക കേസിൽ അബ്ദുറഹീം അറസ്റ്റിലാകുന്നത്. 2012ലാണ് വധശിക്ഷ വിധിച്ചത്. പിന്നീട് ഒന്നരക്കോടി സൗദി റിയാൽ(34 കോടിയിലേറെ ഇന്ത്യൻ രൂപ) മോചനദ്രവ്യം നൽകിയതിന്റെ പശ്ചാത്തലത്തിൽ കോടതി അബ്ദുറഹീമിന്റെ വധശിക്ഷ ഒഴിവാക്കിയിരുന്നു.
What's Your Reaction?