സർവീസിൽ നിന്നും വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് യാത്രയപ്പ് നൽകി

May 26, 2026 - 17:57
 0
സർവീസിൽ നിന്നും വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് യാത്രയപ്പ് നൽകി

നീലേശ്വരം: നീലേശ്വരം പോലീസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സർവീസിൽ നിന്നും റിട്ടയർ ചെയ്യുന്ന ഇൻസ്പെക്ടർമാരായ എം മനോജ്, വി രവീന്ദ്രൻ, ഇ കെ സുഭാഷ്, സി വി സന്തോഷ് കുമാർ എന്നിവർക്ക് യാത്രയയപ്പ് നൽകി.

നിലേശ്വരം വ്യാപാര ഭവനിൽ പോലീസ് കൂട്ടായ്മ പ്രസിഡന്റ് മഹേന്ദ്രൻ കാര്യങ്കോടിന്റെ അധ്യക്ഷതയിൽ നടന്ന യാത്രയയപ്പ് ക്രൈം ബ്രാഞ്ച് എസ് പി പി ബാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. നീലേശ്വരം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ കെ അജിത, ജി ജിഷ്ണു, പോലീസ് ഉദ്യോഗസ്ഥരായ പി പി മധു, മധുസൂദനൻ മടിക്കൈ, സൈഫുദ്ദീൻ, സുപ്രഭ എന്നിവർ സംസാരിച്ചു.

കൂട്ടായ്മ സെക്രട്ടറി ഗിരീഷ് കുമാർ സ്വാഗതവും, ജോയിന്റ് സെക്രട്ടറി പ്രകാശൻ നന്ദിയും പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow