അബ്ദുൽ റഹീമി​ൻ്റെ മോചന ഉത്തരവിൽ ഒപ്പുവെച്ചു; അവശേഷിക്കുന്നത് എമിഗ്രേഷൻ ക്ലിയറൻസ് മാത്രം

May 26, 2026 - 18:03
 0
അബ്ദുൽ റഹീമി​ൻ്റെ മോചന ഉത്തരവിൽ ഒപ്പുവെച്ചു; അവശേഷിക്കുന്നത് എമിഗ്രേഷൻ ക്ലിയറൻസ് മാത്രം

റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമിൻ്റെ മോചന ഉത്തരവിൽ അധികൃതർഒപ്പുവെച്ചതായി വിവരം ലഭിച്ചെന്ന് സഹായ സമിതി അറിയിച്ചു. മോചനവുമായി ബന്ധപ്പെട്ടതുടർനടപടികൾവേഗത്തിൽപുരോഗമിക്കുകയാണ്. അബ്​ദുൽ റഹീമി​ൻ്റെഎക്സിറ്റ് വിസ നടപടികൾ ഇതിനകം തന്നെപൂർത്തിയായിട്ടുണ്ട്. ഇനിരാജ്യംവിടുന്നതിനുള്ള ഇമിഗ്രേഷൻ ക്ലിയറൻസ് മാത്രമാണ് അവശേഷിക്കുന്നത്. 

ഈ ഇമിഗ്രേഷൻ നടപടികൾ കൂടി പൂർത്തിയാകുന്നതോടെ ഏതുസമയത്തും അദ്ദേഹത്തിന് നാട്ടിലേക്ക് തിരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സഹായ സമിതി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow