ഹജ്ജ് ക്യാമ്പ് പന്തലിന്റെ കാൽനാട്ടൽ കർമ്മം നടത്തി

Apr 20, 2026 - 18:20
 0
ഹജ്ജ് ക്യാമ്പ് പന്തലിന്റെ കാൽനാട്ടൽ കർമ്മം നടത്തി

മട്ടന്നൂർ: കണ്ണൂർ ഹജ്ജ് ക്യാമ്പിനായി ഒരുക്കുന്ന പന്തലിന്റെ കാൽനാട്ടൽ കർമ്മം കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് എംഡി സി. ദിനേശ് കുമാർ നിർവഹിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം പി.പി. മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു.

ഹജ്ജ് കമ്മിറ്റി അംഗങ്ങളായ ഒ.വി. ജാഫർ, ഷംസുദ്ദീൻ അരിഞ്ചിറ എന്നിവർ പ്രസംഗിച്ചു. ജില്ലാ ട്രെയിനിംഗ് ഓർഗനൈസർ നിസാർ അതിരകം, സി.കെ. സുബൈർ ഹാജി, താജുദ്ധീൻ മട്ടന്നൂർ, സമീർ അഴിക്കോട് തുടങ്ങിയവർ പങ്കെടുത്തു.

കണ്ണൂർ എയർപോർട്ട് അധികൃതരായ അബ്ദുസലാം എം.കെ., അശ്വിനി കുമാർ, എസ്. ജയകൃഷ്ണൻ, നിഖിൽ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow