ഹജ്ജ് 2026; സാങ്കേതിക ക്ലാസ്സുകൾക്ക് വ്യാഴാഴ്ച തുടക്കം കുറിക്കും.
കാഞ്ഞങ്ങാട്: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ 2026 വർഷത്തെ ഹജ്ജ് കർമ്മത്തിന് തെരഞ്ഞെടുക്കപ്പെട്ടവർക്കുള്ള സാങ്കേതിക ക്ലാസുകൾക്ക് സെപ്റ്റംബർ നാലിന് വ്യാഴാഴ്ച തുടക്കമാകും. ക്ലാസുകളുടെ ജില്ലാതല ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 8:30ന് കാഞ്ഞങ്ങാട് ബിഗ് മാളിൽ നടക്കും. സെപ്റ്റംബർ 7ന് തൃക്കരിപ്പൂർ പഞ്ചായത്ത് ഹാളിലും, ഒമ്പതിന് വിദ്യാനഗർ ചെട്ടും കുഴി റോയൽ കൺവെൻഷൻ സെന്ററിലും, 16ന് ഹൊസങ്കടി ഗ്രാൻഡ് ഓഡിറ്റോറിയത്തിലും ക്ലാസുകൾ നടക്കും ഒന്നാംഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട് പണമടച്ചവരും, വെയിറ്റിംഗ് ലിസ്റ്റിൽ 6000 വരെയുള്ളവരും അതാത് സ്ഥലത്തെ ക്ലാസിൽ പങ്കെടുക്കണമെന്ന് ഹജ്ജ് കമ്മിറ്റി ജില്ലാ ട്രെയിനിങ് ഓർഗനൈസർ മുഹമ്മദ് സലീം അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് മുഹമ്മദ് സലീം കെ എ ജില്ലാ ട്രെയിനിങ് ഓർഗനൈസർ (9446736276), കാസർകോട് മണ്ഡലം അമാനുള്ള എൻ കെ.(944111188) മഞ്ചേശ്വരം മണ്ഡലം മുഹമ്മദ് ഹാജി(9895500073), ഉദുമ മണ്ഡലം സിറാജുദ്ദീൻ തെക്കിൽ (9447361652) കാഞ്ഞങ്ങാട് മണ്ഡലം സൈനുദ്ദീൻ എൻ പി (9446640644) തൃക്കരിപ്പൂർ മണ്ഡലം മുസ്തഫ ടി കെ പി (7510840002) എന്നിവരെ ബന്ധപ്പെടണമെന്ന് അറിയിപ്പിൽ പറയുന്നു.
What's Your Reaction?