ഹത്ത മലമുകളിൽ കുടുങ്ങിയ അഞ്ചുപേരെ ദുബൈ പോലീസ് രക്ഷപ്പെടുത്തി.

Jan 14, 2025 - 13:28
 0
ഹത്ത മലമുകളിൽ കുടുങ്ങിയ അഞ്ചുപേരെ ദുബൈ പോലീസ് രക്ഷപ്പെടുത്തി.

ദുബായ്: ഹത്ത മലനിരകളിൽ കുടുങ്ങിയ അഞ്ചു സഞ്ചാരികളെ പോലീസ് രക്ഷപ്പെടുത്തി.

 അപകടം നിറഞ്ഞ ഭൂപ്രദേശത്തുനിന്ന് താഴേക്ക് ഇറങ്ങാൻ ആകാതെ അഞ്ചുപേരും മലമുകളിൽ അകപ്പെടുകയായിരുന്നു. ദുബായ് പോലീസിന്റെ എയർ വിങ്ങ് എയർ ആംബുലൻസ് ഉപയോഗിച്ച് അഞ്ചു പേരെയും താഴെ എത്തിച്ചു.

 രണ്ടു പൈലറ്റുമാർ രണ്ടു എയർ ആംബുലൻസ് ഉദ്യോഗസ്ഥർ ഒരു വഴികാട്ടി എന്നിവരാണ് രക്ഷാ സംഘത്തിൽ ഉണ്ടായിരുന്നത്.

 രക്ഷപ്പെടുത്തിയ അഞ്ച് പേരെയും പിന്നീട് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ ലഭ്യമാക്കി അഞ്ചുപേർ അടങ്ങുന്ന സംഘത്തിൽ നിന്ന് സഹായം അഭ്യർത്ഥിച്ചു സന്ദേശം ലഭിച്ചിരുന്നതായി എയർവിങ് സെന്റർ ഡയറക്ടർ പൈലറ്റ് കേണൽ സലീം അൽ മസ്രൂയി പറഞ്ഞു.

 തുടർന്ന് സഞ്ചാരികളുടെ ലൊക്കേഷൻ കണ്ടെത്തുകയും രക്ഷാപ്രവർത്തനത്തിനായി ഹെലികോപ്റ്റർ സംഘത്തെ അയക്കുകയും ആയിരുന്നു സംഘത്തിലുള്ള ആർക്കും പരിക്കേറ്റിട്ടില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow