ഹൃദയാഘാതം; കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ പി. ഗോപി കൃഷ്ണൻ അന്തരിച്ചു
നീലേശ്വരം: കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിലെ സംസ്കൃത അധ്യാപകനും എൻസിസി യൂണിറ്റ് ഓഫീസറുമായ ചീമേനി കാദംബരിയിലെ പി. ഗോപി കൃഷ്ണൻ (50) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.
വിദ്യാർത്ഥികൾക്കും സഹപ്രവർത്തകർക്കും പ്രിയങ്കരനായ അധ്യാപകനായിരുന്നു അദ്ദേഹം. ദുർഗ ഹയർ സെക്കൻഡറി സ്കൂളിലെ എൻസിസി യൂണിറ്റ് ഓഫീസറെന്ന നിലയിലും ശ്രദ്ധേയമായ സേവനം അനുഷ്ഠിച്ചിരുന്നു.
പരേതനായ വേലായുധൻ നായർ ആണ് പിതാവ്. മാതാവ് സത്യഭാമ. ഭാര്യ: കെ. ബിജി. മക്കൾ: കെ. ഗൗതം കൃഷ്ണ (ബിരുദ വിദ്യാർഥി, ബംഗളൂരു), കെ. വാസുദേവ് കൃഷ്ണ (പത്താംതരം വിദ്യാർഥി, ദുർഗ ഹയർ സെക്കൻഡറി സ്കൂൾ, കാഞ്ഞങ്ങാട്), കെ. വൈഭവ് കൃഷ്ണ (നാലാംതരം വിദ്യാർഥി, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ചീമേനി). സഹോദരങ്ങൾ: പി. ദേവിക, ശ്രീ പാർവതി (അധ്യാപിക, സെൻട്രൽ യു.പി. സ്കൂൾ, ഉദിനൂർ).
രാവിലെ ഒമ്പതര മുതൽ പത്ത് മണി വരെ നീലേശ്വരം തേർവയലിലുള്ള വീട്ടിൽ പൊതു ദർശനത്തിന്നുശേഷം ചീമേനിയിൽ സംസ്ക്കരിക്കും
What's Your Reaction?