ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു

Jun 11, 2026 - 13:35
 0
ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കാഞ്ഞങ്ങാട്: ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കുഞ്ഞമ്പു- തമ്പായി ദമ്പതികളുടെ മകൾ മാണിക്കോത്ത് ഗ്രാൻഡ് ഓഡിറ്റോറിയം മാനേജർ നിമ്മിയെന്ന നിർമ്മല(34)യാണ് മരിച്ചത് കുശാൽനഗർ കടിക്കാലിലാണ് താമസം. ഭർത്താവ് അഭിലാഷ്. കഴിഞ്ഞദിവസം രാവിലെ വീട്ടിൽ വച്ച് ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. വിദ്യാർത്ഥിനിയായ ഒരു മകളുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow