ഹൈസ്കൂൾ വിദ്യാർഥികൾക്ക് കൗൺസിലിംഗ് ക്ലാസ് സംഘടിപ്പിച്ചു
നീലേശ്വരം: സേവാഭാരതി സാന്ത്വനസ്പർശം തെറാപ്പി സെന്ററിന്റെ നേതൃത്വത്തിലും ചിന്മയ മിഷൻ നീലേശ്വരത്തിന്റെ സഹകരണത്തിലും ഹൈസ്കൂൾ വിദ്യാർഥികൾക്കായി പഠന നൈപുണ്യ വികസനം, മാനസികാരോഗ്യം, സമ്മർദ്ദം ഫലപ്രദമായി നേരിടൽ എന്നീ വിഷയങ്ങളിൽ കൗൺസിലിംഗ് ക്ലാസ് സംഘടിപ്പിച്ചു.
ചിന്മയ മിഷൻ സ്കൂളിൽ നടന്ന പരിപാടി സ്വാമി വിശ്വാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. സേവാഭാരതി നീലേശ്വരം യൂണിറ്റ് പ്രസിഡന്റ് രാജീവൻ പള്ളിപ്പുറം അധ്യക്ഷത വഹിച്ചു. തെറാപ്പിസ്റ്റ് ക്ഷിതിശ്രീ ക്ലാസിന് നേതൃത്വം നൽകി.
ചിന്മയ മിഷൻ ട്രഷറർ കേശവൻ നായർ, പ്രിൻസിപ്പൽ വിനയകുമാർ കെ. പി., സേവാഭാരതി ജില്ലാ സമിതി അംഗം ഗോപിനാഥൻ മുതിരക്കാൽ, സേവാഭാരതി മടിക്കൈ പഞ്ചായത്ത് സെക്രട്ടറി പി. പവിത്രൻ നായർ, സുചിത ടീച്ചർ, പ്രഭാകരൻ ചാപ്പയിൽ, ഹരീഷ് പി. പി., ഗണേഷ് കാമത്ത്, സുനന്ദ സി. എച്ച്., സുമിത്ര സുനിൽ എന്നിവർ സംസാരിച്ചു.
ചിന്മയ മിഷൻ സെക്രട്ടറി പി. വേണുഗോപാലൻ നായർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വിധുബാല കെ. നന്ദിയും പറഞ്ഞു.
What's Your Reaction?