ഹൊസ്ദുർഗ് ഉപജില്ലാ കായികമേള ഒക്ടോബർ 7 മുതൽ നീലേശ്വരത്ത്

Aug 13, 2026 - 09:55
 0
ഹൊസ്ദുർഗ് ഉപജില്ലാ കായികമേള ഒക്ടോബർ 7 മുതൽ നീലേശ്വരത്ത്

നീലേശ്വരം: ഈ വർഷത്തെ ഹൊസ്ദുർഗ് ഉപജില്ലാ കായികമേളയ്ക്ക് പള്ളിക്കര സെന്റ് ആൻസ് എ.യു.പി സ്കൂൾ ആതിഥ്യമരുളും. ഒക്ടോബർ 7 മുതൽ 10 വരെ നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തിലാണ് കായികമേള നടക്കുക.

കായികമേളയുടെ വിജയകരമായ നടത്തിപ്പിനായുള്ള സംഘാടകസമിതി രൂപീകരണ യോഗം ഈ മാസം 17ന് പള്ളിക്കര സെന്റ് ആൻസ് എ.യു.പി സ്കൂളിൽ ചേരും. നീലേശ്വരം നഗരസഭ ചെയർമാൻ പി.പി. മുഹമ്മദ് റാഫി യോഗം ഉദ്ഘാടനം ചെയ്യും.

What's Your Reaction?

like

dislike

love

funny

angry

sad

wow