ഹോം നേഴ്സിനെ റബർ തോട്ടത്തിൽ തൂങ്ങിനിൽ മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ: ഹോം നേഴ്സിനെ റബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉദയഗിരി വെള്ളാട്ടുകൊല്ലി ആലയിൽ താഴെവീട്ടിൽ വിജയന്റെ മകൾ വിമല(23)യാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് വീടിനു സമീപത്തെ റബർ തോട്ടത്തിലെ മരത്തിൽ പ്ലാസ്റ്റിക് കയറിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഹോം നേഴ്സായി ജോലി ചെയ്തു വരുന്ന വിമല കഴിഞ്ഞ ഒരു മാസക്കാലമായി അവധിയിലായിരുന്നു. ഉച്ചയ്ക്ക് വീട്ടിൽ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തോട്ടത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിനു ശേഷം ചൊവ്വാഴ്ച ഉച്ചയോടെ വീട്ടിലെത്തിക്കും. സംസ്കാരം വൈകുന്നേരം മൂന്നിന് വീട്ടുവളപ്പിൽ നടക്കും. മോളിയാണ് മാതാവ്. സഹോദരങ്ങൾ വിജേഷ്, അംബ, അംബിക.
What's Your Reaction?