ഹോട്ടൽ തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു
കാഞ്ഞങ്ങാട്: ജോലിക്കിടയിൽ ഹോട്ടൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. അമ്പലത്തറ ഇരിയയിലെ അശോകൻ(49) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം മൂന്നുമണിയോടെ കാഞ്ഞങ്ങാട് സൗത്തിൽ ഐങ്ങോത്ത് പെട്രോൾ പമ്പിനടുത്തുള്ള റസ്റ്റോറന്റിൽ ക്ലീനിങ്ങിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ജില്ലാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
What's Your Reaction?