11-ാമത് സംസ്ഥാന യോഗ സ്‌പോർട്സ് ചാമ്പ്യൻഷിപ്പ്: കാലിക്കടവിൽ ഒരുക്കങ്ങൾ പൂർത്തിയായി

11th-kerala-state-yoga-sports-championship-kalikkadavu-pilicode

Jul 30, 2026 - 13:59
Jul 30, 2026 - 14:08
 0
11-ാമത് സംസ്ഥാന യോഗ സ്‌പോർട്സ് ചാമ്പ്യൻഷിപ്പ്: കാലിക്കടവിൽ ഒരുക്കങ്ങൾ പൂർത്തിയായി

പിലിക്കോട്: ജൂലൈ 31 മുതൽ ഓഗസ്റ്റ് 3 വരെ കാലിക്കടവിൽ നടക്കുന്ന 11-ാമത് കേരള സംസ്ഥാന യോഗ സ്‌പോർട്സ് ചാമ്പ്യൻഷിപ്പിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.

സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നുള്ള മത്സരാർഥികൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. കരക്കക്കാവ് ഓഡിറ്റോറിയത്തിലെ ഒന്നിലധികം വേദികളിലായാണ് മത്സരങ്ങൾ നടക്കുക. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മത്സരങ്ങൾ സംഘടിപ്പിക്കും.

ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം ജൂലൈ 31-ന് വൈകിട്ട് 5 മണിക്ക് തൃക്കരിപ്പൂർ നിയോജക മണ്ഡലം എം.എൽ.എ. സന്ദീപ് വാര്യർ നിർവഹിക്കും. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. എം. മീനാകുമാരി ടീച്ചർ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം, പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. കുഞ്ഞിരാമൻ, യോഗ അസോസിയേഷൻ ഓഫ് കേരള പ്രസിഡന്റ് അഡ്വ. ബി. ബാലചന്ദ്രൻ, സെക്രട്ടറി ഡോ. കെ. രാജഗോപാലൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

ഓഗസ്റ്റ് 3-ന് ഉച്ചയ്ക്ക് 1 മണിക്ക് സമാപന സമ്മേളനവും വിജയികൾക്കുള്ള സമ്മാനദാനവും നടക്കും. കാസർഗോഡ് ജില്ല ആദ്യമായാണ് കേരള സംസ്ഥാന യോഗ സ്‌പോർട്സ് ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow