ആയുർവേദ ദിനാഘോഷത്തിന് തുടക്കം; ആരോഗ്യ പാചക മത്സരം സംഘടിപ്പിച്ചു
മടിക്കൈ: ഗവ. ആയുർവേദ ആശുപത്രിയുടെയും മടിക്കൈ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 11-ാമത് ദേശീയ ആയുർവേദ ദിനാഘോഷത്തിന് തുടക്കമായി. മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. പ്രകാശൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ. ദീപ്തി എം.കെ. സ്വാഗതം പറഞ്ഞു.
ഡോ. തൃഷ്ണ ടി., ഡോ. അഫ്സീലാബി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പദ്മിനി, വാർഡ് മെമ്പർ ഓമന, മുൻ പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത എന്നിവർ ആശംസകൾ നേർന്നു. ഡോ. രമ്യ കെ.ആർ. നന്ദി പറഞ്ഞു.
തുടർന്ന് ആരോഗ്യ പാചക മത്സരം സംഘടിപ്പിച്ചു. ആരോഗ്യകരമായ ഭക്ഷണശീലങ്ങളും പരമ്പരാഗത ആയുർവേദ ഭക്ഷണരീതികളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു മത്സരം.
വിവിധ ആരോഗ്യകരവും പോഷകസമൃദ്ധവുമായ വിഭവങ്ങൾ മത്സരത്തിൽ അവതരിപ്പിച്ചു. ആയുർവേദത്തിന്റെ ആരോഗ്യപരിപാലന ആശയങ്ങളും പ്രാദേശികവും പരമ്പരാഗതവുമായ ഭക്ഷണരീതികളും ജനങ്ങളിലെത്തിക്കുന്ന വേദിയായി പരിപാടി മാറി.
What's Your Reaction?