130 ഗ്രാം എം.ഡി.എം.എ കടത്ത്; മുഖ്യസൂത്രധാരൻ എറണാകുളം സ്വദേശി പിടിയിൽ

Aug 10, 2026 - 09:32
 0
130 ഗ്രാം എം.ഡി.എം.എ കടത്ത്; മുഖ്യസൂത്രധാരൻ എറണാകുളം സ്വദേശി പിടിയിൽ

നീലേശ്വരം: കാറിൽ 130 ഗ്രാം എം.ഡി.എം.എ കടത്തിയ കേസിൽ മുഖ്യസൂത്രധാരനെന്ന് പോലീസ് കണ്ടെത്തിയ എറണാകുളം സ്വദേശി ആബിദ് പിടിയിൽ. എറണാകുളം പോലീസിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്ത ഇയാളെ ചന്തേരയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും.

കേസിൽ പെരുമ്പാവൂർ അറക്കപ്പടി സ്വദേശികളായ പി.എ. അബ്ദുൽ സലാം (27), കെ.എച്ച്. മുഹമ്മദ് ഹുസൈൻ (28), പി.എ. അബ്ബാസ് (50) എന്നിവരെ ഞായറാഴ്ച രാവിലെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഡാൻസാഫ് സംഘവും ചന്തേര എസ്.ഐ. ചെറിയാനും ചേർന്ന് കാലിക്കടവ് ദേശീയപാതയിൽ നടത്തിയ പരിശോധനയിലാണ് കാറിൽ കടത്തുകയായിരുന്ന എം.ഡി.എം.എ പിടികൂടിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ലഹരിമരുന്ന് ഇടപാടിന് പിന്നിൽ ആബിദാണെന്ന് പോലീസിന് വിവരം ലഭിച്ചത്.

ഇതിന്റെ അടിസ്ഥാനത്തിൽ എറണാകുളം പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ആബിദിനെ കസ്റ്റഡിയിലെടുത്തത്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും ലഹരിമരുന്ന് എത്തിച്ചതിന്റെ ഉറവിടവും സംബന്ധിച്ച് പോലീസ് അന്വേഷണം തുടരുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow