177 ഗ്രാം ഹാഷിഷുമായി യുവാവ് അറസ്റ്റിൽ

Apr 12, 2026 - 11:51
 0
177 ഗ്രാം ഹാഷിഷുമായി യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട്: 177 ഗ്രാം ഹാഷിഷുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് ബദോഹി ജില്ലയിലെ ഗ്യാൻപൂർ നഗർ സ്വദേശി സന്തോഷ് (34) ആണ് പിടിയിലായത്.

കാഞ്ഞങ്ങാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സി.എച്ച്. നസീബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നടപടി സ്വീകരിച്ചത്. ശനിയാഴ്ച രാത്രി 9:15ഓടെ ആവിക്കര മുബാറക്ക് ജുമാമസ്ജിദിന് സമീപം നടത്തിയ പരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലായത്.

പ്രതിയെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി എക്സൈസ് അധികൃതർ അറിയിച്ചു. പ്രവന്റീവ് ഓഫീസർമാരായ ശ്രീകാന്ത്, അബ്ദുൽസലാം, പി. രാജീവൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ടി. രാഹുൽ, സനൽകുമാർ, ശാന്തികൃഷ്ണ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow