53 ഗ്രാം എംഡി എം എ യുമായി യുവാവ് അറസ്റ്റിൽ
കുമ്പള: 53 ഗ്രാം എംഡി എം എ യുമായി ഉപ്പള സോങ്കാൽ ജിഎം അപ്പാർട്ട്മെന്റിലെ ഇദ്ദീൻ കുഞ്ഞ് എന്ന ഇർഷാദിനെ(34) പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം, ബദിയടുക്ക, ചന്തേര സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ മയക്കുമരുന്ന് കടത്തിന്നും,വധശ്രമത്തിന്നും നിലവിൽ കേസുള്ളതായി പോലീസ് വ്യക്തമാക്കി. ജില്ലാ പോലീസ് ചീഫ് ബി വി വിജയഭാരത് റെഡ്ഡിക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് എസ് പി യുടെ സ്പെഷ്യൽസ് സ്ക്വാഡും, കുമ്പള പോലീസും ചേർന്നാണ് ഇന്ന് പുലർച്ചെ പ്രതിയെ പിടികൂടിയത്. അപ്പാർട്ട്മെന്റിന്റെ താഴെ നിർത്തിയിരുന്ന ഇർഷാദിന്റെ 14 എഫ് 2585 സ്വിഫ്റ്റ് കാറിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡി എംഎ. കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
What's Your Reaction?