പക്ഷിപ്പാട്ടിന്റെ നൂറാം വാർഷികം ആഘോഷിച്ചു
കാസർഗോഡ്: മൊഗ്രാൽ ഇശൽ ഗ്രാമത്തിലെ കവി നടത്തോപ്പിൽ അബ്ദുള്ള രചിച്ച പക്ഷിപ്പാട്ടിന്റെ നൂറാം വാർഷികം ആഘോഷിച്ചു. കാസർകോട്ടും മൊഗ്രാലിലുമായിരുന്നു പരിപാടി. സാഹിത്യ സെമിനാർ, കലാസന്ധ്യ എന്നിവ ഉണ്ടായിരുന്നു. മോയിൻകുട്ടി വൈദ്യർ മാപ്പിള അക്കാദമി, സ്കൂൾ ഓഫ് മാപ്പിള ആർട്സ് മൊഗ്രാൽ, പു ക സ എന്നിവയുടെ സഹകരണത്തോടെയായിരുന്നു ആഘോഷം. സാഹിത്യ സെമിനാർ നഗരസഭ ചെയർപേഴ്സൺ ഷാഹിന സലീം ഉദ്ഘാടനം ചെയ്തു. ഡോക്ടർ ഷംഷാദ് ഹുസൈൻ അധ്യക്ഷത വഹിച്ചു. രവീന്ദ്രൻ കൊടക്കാട്, ബഷീർ ചുങ്കത്തറ, ഫൈസൽ കന്മനം, ഡോ: പി പി അബ്ദുറസാഖ്, ഡോ: അഭിലാഷ്, അനീസ് കെ ടി, ഫാത്തിമത്ത് റംഷീല തുടങ്ങിയവർ പ്രസംഗിച്ചു. ചർച്ചകൾ, ആദരവ്, കലാപരിപാടികൾ എന്നിവയും ഉണ്ടായിരുന്നു.
What's Your Reaction?