ജോലിക്കിടെ കുഴഞ്ഞു വീണു മരിച്ചു

May 29, 2026 - 19:05
 0
ജോലിക്കിടെ കുഴഞ്ഞു വീണു മരിച്ചു

മടിക്കൈ: ജോലിക്കിടെ കുഴഞ്ഞു വീണ് ആശുപത്രിയിലെത്തിച്ചയാൾ മരിച്ചു. മടിക്കൈ കാഞ്ഞിരപ്പൊയിൽ, കാരാക്കോട് പരമേശ്വരന്റെ മകൻ പി സന്തോഷാ(50)ണ് മരിച്ചത്. പരപ്പ കോളം കുളത്ത് ആലയിൽ ഇരുമ്പു പണിചെയ്തു വരുന്നതിനിടെ ഇന്നുച്ചയോടെ കുഴഞ്ഞു വീഴുകയായിരുന്നു. വെള്ളരിക്കുണ്ട് പോലീസ് തുടർ നടപടികൾ സ്വീകരിച്ചു. ഭാര്യ: മിനി പ്ലാത്തടം. മക്കൾ : ശ്യാമേഷ്, ദർശന.

What's Your Reaction?

like

dislike

love

funny

angry

sad

wow