60 സെന്റ് സ്ഥലത്ത് നട്ടുവളർത്തിയ പതിനായിരത്തോളം കഞ്ചാവ് കൃഷി പോലീസ് നശിപ്പിച്ചു.

Oct 15, 2025 - 07:05
 0
60 സെന്റ് സ്ഥലത്ത് നട്ടുവളർത്തിയ പതിനായിരത്തോളം കഞ്ചാവ് കൃഷി പോലീസ് നശിപ്പിച്ചു.

അട്ടപ്പാടി: അഗളി സത്യക്കല്ലുമലയുടെ താഴ് വാരത്ത് വൻ കഞ്ചാവ് വേട്ട. 60 സെൻ്റ് സ്ഥലത്ത് വളർത്തിയ പതിനായിരത്തോളം കഞ്ചാവ് ചെടികളാണ് കേരള തീവ്രവാദ വിരുദ്ധസേന നശിപ്പിച്ചത്. അഞ്ചു മണിക്കൂറോളം ഉൾക്കാട്ടിലൂടെ യാത്ര ചെയ്താണ് പൊലീസ് സംഘം കഞ്ചാവ് കൃഷി കണ്ടെടുത്തത്. കേരള പൊലീസിന്റെ ഏറ്റവും വലിയ കഞ്ചാവ് കൃഷി വേട്ടകളിൽ ഒന്നാണിത്. തീവ്രവാദ വിരുദ്ധസേന ഡിഐജി പുട്ടാ വിമലാദിത്യ ഐപിഎസ്ന് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മേഖലയിൽ പരിശോധന നടത്തിയത്. പ്രദേശത്ത് പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow