രണ്ടാമത് ഭരത് മുരളി പ്രൊഫഷണൽ നാടകോത്സവം: സംഘാടക സമിതി രൂപീകരിച്ചു
മടിക്കൈ: ഉമിച്ചി ഭാസ്കര കുമ്പള വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രണ്ടാമത് ഭരത് മുരളി പ്രൊഫഷണൽ നാടകോത്സവത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണ യോഗം സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം സി. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.
സി.പി.ഐ.എം മടിക്കൈ ഈസ്റ്റ് ലോക്കൽ സെക്രട്ടറി പി. വിജയൻ അധ്യക്ഷത വഹിച്ചു. മടിക്കൈ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ വി. സുമതി, ലൈബ്രറി കൗൺസിൽ പഞ്ചായത്ത് സമിതി കൺവീനർ ജയൻ മടിക്കൈ, സംഘാടക സമിതി ചെയർമാൻ എ.വി. ബാലകൃഷ്ണൻ, സി.പി.ഐ.എം സെന്റർ ലോക്കൽ കമ്മിറ്റി അംഗം എ.വി. രാജൻ, വ്യാപാരി വ്യവസായി ജില്ലാ ജോയിന്റ് സെക്രട്ടറി രാജൻ മണിയറ, നാടക പ്രവർത്തകൻ ഗംഗാധരൻ നമ്പ്യാർ എന്നിവർ സംസാരിച്ചു. വിനോദ് ഉമിച്ചി സ്വാഗതവും സതീഷ്ചന്ദ്രൻ സി. നന്ദിയും പറഞ്ഞു.
What's Your Reaction?