ചികിത്സയ്ക്കെത്തിയ സിദ്ധൻ യുവതിയെ പീഡിപ്പിച്ചതായി പരാതി; സ്വർണവും പണവും തട്ടിയെടുത്തെന്നും ആരോപണം

Aug 24, 2026 - 21:51
 0
ചികിത്സയ്ക്കെത്തിയ സിദ്ധൻ യുവതിയെ പീഡിപ്പിച്ചതായി പരാതി; സ്വർണവും പണവും തട്ടിയെടുത്തെന്നും ആരോപണം

ചന്തേര: ചികിത്സയ്ക്കായി വീട്ടിലെത്തിയ സിദ്ധൻ യുവതിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ ചെറുവത്തൂർ സ്വദേശി ഷെറീഫിനെതിരെ ചന്തേര പൊലീസ് കേസെടുത്തു.

ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ യുവതിയാണ് പരാതി നൽകിയത്. വിട്ടുമാറാത്ത ശ്വാസംമുട്ട് ചികിത്സിക്കാനായാണ് യുവതി സിദ്ധനെ വീട്ടിലേക്ക് ക്ഷണിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. ചികിത്സ പൂർത്തിയായതിന് ശേഷം സിദ്ധൻ യുവതിയുമായി ചാറ്റിംഗ് നടത്തുകയും തുടർന്ന് കാഞ്ഞങ്ങാട്ടെ ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയും ചെയ്തെന്നാണ് ആരോപണം.

പീഡനത്തെ യുവതി എതിർത്തപ്പോൾ വീണ്ടും മന്ത്രവാദം നടത്തി ശ്വാസംമുട്ട് ഉണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. പലതവണയായി പത്ത് പവനോളം സ്വർണവും ഒരു ലക്ഷം രൂപയും സിദ്ധൻ തട്ടിയെടുത്തതായും യുവതി ആരോപിക്കുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow