അബൂദബിയിൽ വാഹനാപകടം: ബേക്കൽ സ്വദേശിയടക്കം രണ്ട് മലയാളികൾ മരിച്ചു

Aug 24, 2026 - 22:38
 0
അബൂദബിയിൽ വാഹനാപകടം: ബേക്കൽ സ്വദേശിയടക്കം രണ്ട് മലയാളികൾ മരിച്ചു

അബൂദബി: അബൂദബിയിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. മലപ്പുറം തൃപ്പനച്ചി സ്വദേശി നാറണത്ത് ഹംസ മുസ്‌ലിയാർ (53), കാസർകോട് മൗവ്വൽ സ്വദേശി മുഹമ്മദ് അഷ്‌റഫ് (54) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ അബൂദബി മഫ്‌റഖ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. തിരിച്ചറിയൽ രേഖകൾ ലഭിക്കാത്തതിനാൽ അജ്ഞാതരെന്ന നിലയിലാണ് ഇരുവരെയും പൊലീസ് ആശുപത്രിയിലെത്തിച്ചത്. ഷാർജയിൽ നിന്ന് അബൂദബിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ ഇവർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടതായാണ് വിവരം.

വർഷങ്ങളായി യു.എ.ഇയിൽ പ്രവാസിയായിരുന്ന മുഹമ്മദ് അഷ്‌റഫ് കാസർകോട് മൗവ്വൽ സ്വദേശിയാണ്. ഹംസ മുസ്‌ലിയാർ സന്ദർശക വിസയിലാണ് യു.എ.ഇയിലെത്തിയത്. ഹംസ മുസ്‌ലിയാരുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കുമെന്ന് ഐ.സി.എഫ് സാമൂഹിക പ്രവർത്തകർ അറിയിച്ചു.

ഹംസ മുസ്‌ലിയാരുടെ ഭാര്യ: ആരിഫ ഇല്ലിയൻ. മക്കൾ: സൗദ, ആഷിഖ്, അനീസ്. മരുമകൻ: ഷാഫി.

മുഹമ്മദ് അഷ്‌റഫിന്റെ ഭാര്യ നസീമ. മക്കൾ: മുംതാസ്, മുനീർ, നജീല, അസ്‌ലമിയ്യ.

What's Your Reaction?

like

dislike

love

funny

angry

sad

wow