ബലിപെരുന്നാൾ; കേരളത്തിൽ രണ്ടു ദിവസം അവധി
തിരുവനന്തപുരം: ബലിപെരുന്നാൾ പ്രമാണിച്ച് കേരളത്തിൽ രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും 27-നും, 28-നും അവധിയായിരിക്കുമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. 27-ന്നായിരുന്നു നേരത്തെ അവധി നിശ്ചയിച്ചിരുന്നത്. എന്നാൽ മാസപ്പിറവി കാണാത്തതിനെ തുടർന്ന് കേരളത്തിൽ 28-നാണ് ബലിപെരുന്നാൾ. ഈ സാഹചര്യത്തിലാണ് 28-നും പൊതു അവധി പ്രഖ്യാപിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കിയത്.
What's Your Reaction?