അബുദാബിയിൽ ബലിപെരുന്നാൾ പൊതുഗതാഗത സമയക്രമം പ്രഖ്യാപിച്ചു; പാർക്കിംഗ് സൗജന്യം
അബുദാബി: ബലിപെരുന്നാൾ പ്രമാണിച്ച് മെയ് 25 മുതൽ 29 വരെ അബുദാബിയിലെ പൊതുഗതാഗത സംവിധാനങ്ങൾ, പാർക്കിംഗ്, ഉപഭോക്തൃ സേവനങ്ങൾ എന്നിവയ്ക്ക് പുതുക്കിയ സമയക്രമം പ്രഖ്യാപിച്ചു. പെരുന്നാൾ പ്രമാണിച്ചുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് സബർബൻ, ഇൻ്റർസിറ്റി റൂട്ടുകളിൽ കൂടുതൽ ബസ് സർവീസുകൾ ഉണ്ടായിരിക്കും.
സാധാരണ വാരാന്ത്യ ദിനങ്ങളിലെ സമയക്രമം പാലിച്ചായിരിക്കും ഈദ് അവധി ദിവസങ്ങളിലെ മറ്റ് ബസ് സർവീസുകൾ. A1, A2, N2, A10, A40, K4 എന്നീ ബസ് സർവീസുകൾ പതിവുപോലെ കൃത്യസമയത്ത് തന്നെ സർവീസ് നടത്തുന്നതാണ്. കൃത്യമായ ബസ് സമയവിവരങ്ങൾ അറിയാൻ ഡാർബി ആപ്ലിക്കേഷൻ പരിശോധിക്കുകയോ 800850 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.
പെരുന്നാൾ അവധി പ്രമാണിച്ച് അബുദാബിയിലെ പൊതു പാർക്കിംഗ് കേന്ദ്രങ്ങൾ സൗജന്യമായിരിക്കും. ട്രക്ക് പാർക്കിംഗ് യാർഡുകൾ, എല്ലാ പാർക്കിംഗ് സോണുകൾക്കും ഈ ഇളവ് ബാധകമാണ്. അബുദാബിയിലെ കസ്റ്റമർ ഹാപ്പിനസ് കേന്ദ്രങ്ങൾ പെരുന്നാൾ അവധിക്ക് ശേഷം ഒന്നിന് മാത്രമേ വീണ്ടും തുറന്ന് പ്രവർത്തിക്കുകയുള്ളൂ.
What's Your Reaction?