അജ്ഞാതവാഹനം ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു

Aug 30, 2026 - 09:05
 0
അജ്ഞാതവാഹനം ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു

മേൽപ്പറമ്പ്:കാസർകോട്–കാഞ്ഞങ്ങാട് കെഎസ്ടിപി റോഡിൽ അജ്ഞാതവാഹനം ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഏകദേശം 45 വയസ് പ്രായമുള്ള ആളാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു.

ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ മേൽപ്പറമ്പ് ചളിയങ്കോട് ഭാഗത്താണ് അപകടമുണ്ടായത്. അപകടത്തിനിടയാക്കിയ വാഹനം നിർത്താതെ പോയി. ചളിയങ്കോട് വഴി കടന്നുപോയ ബസോ ലോറിയോ വഴിയാത്രക്കാരനെ ഇടിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടവുമായി ബന്ധപ്പെട്ട് മേൽപ്പറമ്പ് സർക്കിൾ ഇൻസ്പെക്ടർ പി. അജിത് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow