അബുദാബിയിലെ രണ്ട് പ്രധാന ഹൈവേകളിൽ പുതിയ വേഗപരിധി പ്രഖ്യാപിച്ചു.
അബുദാബി: ഏപ്രിൽ 14 മുതൽ ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷണൽ റോഡിലെ (E11) വേഗത പരിധി മണിക്കൂറിൽ 160 ൽ നിന്ന് 140 കിലോമീറ്ററായി കുറയ്ക്കുമെന്ന് അബുദാബി മൊബിലിറ്റി പ്രഖ്യാപിച്ചു.
അബുദാബി-സ്വീഹാൻ റോഡിലെ (E20) വേഗത പരിധി 2025 ഏപ്രിൽ 14 മുതൽ 120 ൽ നിന്ന് 100 കിലോമീറ്ററായും കുറയ്ക്കും.
എമിറേറ്റിലെ റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഗതാഗത അപകടങ്ങൾ കുറയ്ക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് അടുത്തിടെ പരിഷ്കരിച്ച വേഗപരിധി. എല്ലാ റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കാൻ വാഹനമോടിക്കുന്നവർ പുതിയ വേഗപരിധി പാലിക്കണമെന്നും ജാഗ്രതയോടെ വാഹനമോടിക്കണമെന്നും അബുദാബി പോലീസ് അഭ്യർത്ഥിച്ചു.
What's Your Reaction?