അമ്പലത്തറ സ്നേഹവീടിന് ദയാമൃതം പുരസ്കാരം

May 9, 2026 - 22:19
 0
അമ്പലത്തറ സ്നേഹവീടിന് ദയാമൃതം പുരസ്കാരം

അമ്പലത്തറ: ദയ ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തുന്ന മികച്ച സന്നദ്ധ സംഘടനക്കുള്ള രണ്ടാമത് ദയാമൃതം പുരസ്കാരം പ്രഖ്യാപിച്ചു. എൻഡോസൾഫാൻ ദുരിതബാധിതരായ കുഞ്ഞുങ്ങളുടെ പുനരധിവാസത്തിനും അവകാശങ്ങൾക്കുമായി ഒരു വ്യാഴവട്ടക്കാലമായി കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് അമ്പലത്തറ കേന്ദ്രമായി പ്രവർത്തിക്കുന്ന അമ്പലത്തറ സ്നേഹവീടിനാണ് പുരസ്കാരം.

കാൽ ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. വിശാലമായ മാനസിക ബോധവും കാരുണ്യ പ്രവർത്തനങ്ങളും പരിഗണിച്ചാണ് സമിതി സ്നേഹവീടിനെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. ദയ ചാരിറ്റബിൾ ട്രസ്റ്റിന്റെ മുതിർന്ന അംഗം എ ആർ കൃഷ്ണമൂർത്തി സ്വാമിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്കാരം 17ന് ലക്കിടി യുണൈറ്റഡ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന ദയ ചാരിറ്റബിൾ ട്രസ്റ്റിന്റെ വാർഷികാഘോഷത്തിൽ സമ്മാനിക്കും. ദയ ട്രസ്റ്റ് സ്ഥാപകൻ ഇ ബി രമേശ് പുരസ്കാരം സമ്മാനിക്കുമെന്ന് ദയ ഭാരവാഹികൾ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow