അവാർഡ് തിളക്കത്തിൽ കെ രാധിക
കരിന്തളം: അവാർഡ് തിളക്കത്തിൽ കരിന്തളം വില്ലേജ് ഓഫീസർ കെ രാധിക. കാസർകോട് ജില്ലയിലെ മികച്ച മൂന്ന് വില്ലേജ് ഓഫീസർമാരിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ട കെ രാതിക 2023 ലാണ് വെള്ളരിക്കുണ്ട് താലൂക്കിന് കീഴിലെ കരിന്തളത്ത് ചുമതല ഏൽക്കുന്നത്. 2006 കാഞ്ഞങ്ങാട് റവന്യൂ ഡിവിഷനൽ ഓഫീസിൽ ക്ലാർക്കായി റവന്യൂ വകുപ്പിൽ സർവീസിൽ പ്രവേശിച്ച ഇവർ 20 വർഷത്തെ സർവീസ് കാലയളവിൽ ജില്ലയിലെ വിവിധ ഓഫീസുകളിൽ ജോലി ചെയ്തിട്ടുണ്ട്. പ്രവർത്തന മികവിനെ അടിസ്ഥാനമാക്കി സബ്ജക്റ്റീവ് ഒബ്ജക്റ്റീവ് വിലയിരുത്തലുകൾക്ക് ശേഷമാണ് ജില്ലയിൽ നിന്ന് മൂന്ന് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. കഴിഞ്ഞ ശനിയാഴ്ച റവന്യൂ വകുപ്പ് മന്ത്രി കെ രാജനാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. നീലേശ്വരം പാലക്കാട്ട് കുടുംബസമേതം താമസിക്കുന്ന രാധിക പള്ളിക്കരയിലെ റിട്ട: ഫോറസ്റ്റ് റേഞ്ച് ഓഫീസർ പി കരുണാകരന്റെയും, പി പി ശാന്തയുടെയും മകളാണ്. വിമുക്തഭടൻ എം മനോഹരനാണ് ഭർത്താവ്. മക്കൾ: ശ്രീപദ, ശ്രീനിധ. (എൻജിനീയറിങ്ങ് വിദ്യാർഥിനി). മരുമകൻ ടി കെ രജത്. (ക്ലാർക്ക് എ ഇ ഒ ഓഫീസ് കാസർകോട്)
What's Your Reaction?